ട്രെയിൻ കോച്ചുകളിലെ വൈവിധ്യമാർന്ന നിറങ്ങൾ; ഓരോ നിറവും നൽകുന്ന സൂചനകൾ അറിയാമോ ?

news image
Jan 2, 2026, 6:36 am GMT+0000 payyolionline.in

യാത്ര ചെയ്യാൻ എല്ലാവ‌ർക്കും ഇഷ്ടമാണ്. ഇന്ത്യയിൽ കൂടുതൽ ആളുകളും ദീർഘദൂര യാത്രയ്ക്കായി ഉപയോ​ഗിക്കുന്നത് ട്രെയിനുകളാണ്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ സഞ്ചരിക്കുന്ന ട്രെയിൻ കോച്ചിന്റെ എന്താണെന്ന് ? കടും നീല, മെറൂൺ, ചുവപ്പ്, പച്ച എന്നിങ്ങനെ പല നിറങ്ങളിൽ കോച്ചുകൾ കാണാറുണ്ട്. എന്നാൽ ഇവ വെറുമൊരു ഭംഗിക്കുവേണ്ടി നൽകുന്ന നിറങ്ങളല്ല. യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും ഓരോ കോച്ചിന്റെയും പ്രവർത്തനം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പ്രത്യേക സംവിധാനത്തിന്റെ ഭാഗമായാണ് ഈ നിറങ്ങൾ നൽകിയിരിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ ?

നീല നിറം (Blue): ഇന്ത്യൻ റെയിൽവേയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന നിറമാണിത്. സ്ലീപ്പർ ക്ലാസ്, ജനറൽ കോച്ചുകൾ എന്നിവയ്ക്കാണ് പ്രധാനമായും നീല നിറം നൽകുന്നത്. മിതമായ നിരക്കിലുള്ള യാത്രയുടെയും സാധാരണ സേവനങ്ങളുടെയും അടയാളമായാണ് നീല നിറം കണക്കാക്കപ്പെടുന്നത്.

 

മെറൂൺ നിറം (Maroon): പഴയകാല റെയിൽവേയുടെ പ്രതാപം വിളിച്ചോതുന്ന നിറമാണിത്. പാരമ്പര്യത്തെയും പഴമയെയും സൂചിപ്പിക്കുന്ന ഈ നിറം ഇപ്പോൾ ചില ഹെറിറ്റേജ് റൂട്ടുകളിലും പഴയ ട്രെയിനുകളിലും മാത്രമേ കാണാൻ സാധിക്കൂ.

പച്ച നിറം (Green): സാധാരണയായി ഗരീബ് രഥ് (Garib Rath) ട്രെയിനുകൾക്കും ചില പ്രത്യേക സർവീസുകൾക്കുമാണ് പച്ച നിറം നൽകുന്നത്. കുറഞ്ഞ നിരക്കിൽ എസി യാത്ര ലഭ്യമാക്കുന്ന ട്രെയിനുകളെ തിരിച്ചറിയാൻ ഈ നിറം സഹായിക്കുന്നു.

ചുവപ്പ് നിറം (Red): പ്രീമിയം സേവനങ്ങളായ എസി ചെയർ കാർ, എസി സ്ലീപ്പർ എന്നിവയെയാണ് ചുവപ്പ് അല്ലെങ്കിൽ തുരുമ്പ് നിറത്തിലുള്ള കോച്ചുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ സൗകര്യങ്ങളുള്ള ഉയർന്ന ക്ലാസ് യാത്രയെ ഇത് അടയാളപ്പെടുത്തുന്നു.

മഞ്ഞ വരകൾ (Yellow Stripes): പാഴ്സൽ വാനുകൾ, ബ്രേക്ക് വാനുകൾ എന്നിങ്ങനെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കോച്ചുകളിലാണ് മഞ്ഞ വരകൾ കാണപ്പെടുന്നത്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും ഇവ പെട്ടെന്ന് തിരിച്ചറിയാൻ ജീവനക്കാരെ ഇത് സഹായിക്കുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe