മലപ്പുറം: മൊറയൂർ പോത്ത് വെട്ടിപ്പാറയിൽ ബഷീർ കൊട്ടുകരയുടെ പുരയിടത്തിലെ കിണറിനോട് ചേർന്ന് നിൽക്കുന്ന പ്ലാവ് മുറിക്കുന്നതിനിടെ ഒഴുകൂർ വാറച്ചാൽ വീട്ടിൽ അബ്ദുനാസർ എന്ന മുജീബ് ആണ് അപകടത്തിൽ പെട്ടത്. മരം മുറിച്ച് തള്ളുന്നതിനിടെ കിണറിൽ വീഴുകയായിരുന്നു. മുപ്പത്തഞ്ച് അടി ആഴവും വെള്ളമില്ലാത്തതും അടിഭാഗം പാറയുള്ളതുമായ കിണറിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മരം മുറി യന്ത്രം സഹിതമാണ് കിണറിലേക്ക് വീണത്.വീഴ്ച്ചയിൽ ഒരു കാലിന് ഗുരുതരമായി പരിക്ക് പറ്റി.
മലപ്പുറം അഗ്നി രക്ഷാ സേനയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കെ സുധീഷ് കിണറിൽ ഇറങ്ങി നെറ്റിൽ ആളെ കയറ്റി പുറത്തെത്തിച്ച് സേനയുടെ ആബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ എം.പ്രദീപ് കുമാർ, കെ.മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്തത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ മനോജ് മുണ്ടേക്കാടൻ, അപൂപ് ശ്രീധരൻ, കെ അബ്ദുൾ ജബാർ, അക്ഷയ് രാജീവ്, ശ്യാം സതീഷ്, ഹോംഗാർഡ് മാരായ വി. ബൈജു, സി.രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
