മാള: തൃശൂർ മാള വടമയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മാള പള്ളിപ്പുറം സ്വദേശിയായ കളത്തിൽ വീട്ടിൽ തോമസ് (60) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5മണിയോടെയാണ് അപകടം നടന്നത്. ചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്ന് മാള ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞു. തുടർന്ന് വാഹനം മറിഞ്ഞ നിലയിൽ റോഡിൽ കിടക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.ഇതിനിടെ, തോംസൺ കമ്പനിയുടെ കോഴിഫാമിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തോമസ്, റോഡിൽ മറിഞ്ഞു കിടന്ന പിക്കപ്പ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. വെളുപ്പിന് ആയതിനാൽ റോഡിൽ മറിഞ്ഞുകിടന്ന വാഹനം ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ തോമസിനെ കെഎസ്ഇബി ജീവനക്കാർ തങ്ങളുടെ വാഹനത്തിൽ ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിലുണ്ടായിരുന്ന ഇളന്തിക്കര സ്വദേശികളായ അശ്വിൻ, നിതിൻ, ആൽഡ്രിൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച തോമസിന്റെ ഭാര്യ ഷിജി കുവൈറ്റിലാണ്. മക്കൾ: ജോയിലിൻ, ജെറാഡ്.
- Home
- Latest News
- ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില്ല; മാളയിൽ റോഡിൽ കിടന്ന വണ്ടിയിൽ ബൈക്കിടിച്ച് യാത്രികന് ദാരുണാന്ത്യം
ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില്ല; മാളയിൽ റോഡിൽ കിടന്ന വണ്ടിയിൽ ബൈക്കിടിച്ച് യാത്രികന് ദാരുണാന്ത്യം
Share the news :
Dec 28, 2025, 5:20 am GMT+0000
payyolionline.in
ഹണിട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ; പിടിയിലായത് ദൃശ ..
അയനിക്കാട് മഠത്തിൽ മുക്ക് വള്ളുമഠ ത്തിൽ പത്മാവതി അന്തരിച്ചു
Related storeis
10 വയസുകാരനെ രക്ഷിക്കാൻ കുളത്തിലേക്ക് എടുത്തുചാടി; ബിജെപി സ്ഥാനാർത്...
Dec 29, 2025, 9:44 am GMT+0000
മയക്കുമരുന്ന് വിൽക്കുന്നുവെന്ന് രഹസ്യവിവരം, ബ്രൗൺ ഷുഗറുമായി രണ്ടുപേ...
Dec 29, 2025, 9:38 am GMT+0000
അമേരിക്കയിൽ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു, അപകടത്തിൽ പൈലറ്...
Dec 29, 2025, 8:05 am GMT+0000
ടാറ്റാ നഗര്-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കേ...
Dec 29, 2025, 7:48 am GMT+0000
വടകരയിൽ ജീപ്പിടിച്ച് 60കാരിക്ക് ദാരുണാന്ത്യം
Dec 29, 2025, 6:35 am GMT+0000
പക്ഷിപ്പനി; ഹോട്ടലുകളിൽ കോഴി, താറാവ് വിഭവങ്ങളുടെ വിപണനം തടഞ്ഞു
Dec 29, 2025, 6:22 am GMT+0000
More from this section
പുതുവത്സരത്തിന് കൊച്ചി ഒരുങ്ങി; സുരക്ഷ കൂട്ടാൻ പൊലീസ്
Dec 29, 2025, 5:15 am GMT+0000
ഗൂഗിള് പേ വഴി പണം നല്കാനായില്ല, യുവതിയെ രാത്രി ബസിൽനിന്ന് ഇറക്കിവ...
Dec 29, 2025, 5:09 am GMT+0000
വിമാനത്താവളത്തിൽ വിജയ്യെ വളഞ്ഞ് ആരാധകർ; ആൾക്കൂട്ടത്തിനിടയിൽ വീണ് നടൻ
Dec 29, 2025, 5:08 am GMT+0000
കേരളത്തിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകൾ; അറിയാതെ പോവല്ലേ...
Dec 29, 2025, 5:06 am GMT+0000
കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തോളം രൂപയും രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥന് തിര...
Dec 28, 2025, 3:57 pm GMT+0000
തിക്കോടി പഞ്ചായത്ത്; ഒ.കെ ഫൈസൽ പ്രസിഡൻ്റ്, ഷീന വൈസ് പ്രസിഡൻ്റ്
Dec 28, 2025, 3:34 pm GMT+0000
പയ്യോളി കൊളാവിപ്പാലം പുളിയുള്ളവളപ്പിൽ ബിനീഷ് അന്തരിച്ചു
Dec 28, 2025, 3:15 pm GMT+0000
മണിയൂർ പഞ്ചായത്ത്; കെ.ദിൻഷ പ്രസിഡൻ്റ്, ഹബത്ത് ജൂന വൈസ് പ്രസിഡ...
Dec 28, 2025, 2:05 pm GMT+0000
കളരിപ്പടി താഴെ ഉണുത്താളി പ്രഭാകരൻ അന്തരിച്ചു
Dec 28, 2025, 1:31 pm GMT+0000
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്...
Dec 28, 2025, 11:59 am GMT+0000
അയനിക്കാട് മഠത്തിൽ മുക്ക് വള്ളുമഠ ത്തിൽ പത്മാവതി അന്തരിച്ചു
Dec 28, 2025, 9:45 am GMT+0000
ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില...
Dec 28, 2025, 5:20 am GMT+0000
ഹണിട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ; പിടിയ...
Dec 28, 2025, 5:16 am GMT+0000
പള്ളിക്കര പുതിയപറമ്പത്ത് കുറുങ്കാവിൽ താഴ മീനാക്ഷി അമ്മ അന്തരിച്ചു.
Dec 28, 2025, 4:50 am GMT+0000
മറ്റത്തൂരിൽ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസ് മെമ്പർമാർ, ബിജെപിയു...
Dec 27, 2025, 4:49 pm GMT+0000
