സഹകരണ ബാങ്കുകളിൽ അസിസ്റ്റ​ന്റ് സെക്രട്ടറി, അസിസ്റ്റ​ന്റ് ജനറൽ മാനേജർ, കാഷ്യർ, ക്ലർക്ക് ഒഴിവുകൾ

news image
Dec 24, 2025, 1:53 pm GMT+0000 payyolionline.in

 

 

 

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം, സഹകരണ ബാങ്കുകളിലേക്ക് വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് സഹകകരണ സർവീസ് പരീക്ഷാ ബോർ‍ഡ് അപേക്ഷ ക്ഷണിച്ചു.

 

അസിസ്റ്റ​ന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ട​ന്റ്,അസിസ്റ്റ​ന്റ് ജനറൽ മാനേജർ,ഡെപ്യൂട്ടി ജനറൽ മാനേജർ, ബ്രാഞ്ച് മാനേജർ, ജൂനിയർ ക്ലാർ‍ക്ക്,കാഷ്യർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ.ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവുകളുള്ളത്.

 

താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജനുവരി 22 (22-01-2026) നകം അപേക്ഷ സമർപ്പിക്കണം. തപാലിൽ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

 

സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സംഘം അല്ലെങ്കിൽ സഹകരണ ബാങ്ക് നടത്തുന്ന അഭിമുഖത്തി​ന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം.

ഉദ്യോ​ഗാർത്ഥികളുടെ നിയമനാധികാരികൾ ബന്ധപ്പെട്ട സഹകരണ സംഘങ്ങളോ, ബാങ്കുകളോ ആയിരിക്കും.

 

ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോ​ഗാർത്ഥികൾ പരീക്ഷാ ബോർഡി​ന്റെ വെബ്സൈറ്റായ http:// www.cseb.kerala.gov.in/ ആദ്യം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. അതിന്ശേഷം, ഈ വെബ്സൈറ്റിലൂടെ പരീക്ഷാബോർഡി​ന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം.

 

*പ്രായപരിധി:*

 

2025 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. മറ്റ് പിന്നാക്കവിഭാ​ഗങ്ങൾ, വിമുക്തഭടന്മാർ, ഇഡബ്ലി എസ് എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക്

മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. ഭിന്നശേഷിക്കാർക്ക് (40% മോ അതിൽ കൂടുതലോ ഉള്ളവർക്ക) പത്ത് വർഷത്തെ ഇളവുണ്ടാകും. വിധവകൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.

 

*തസ്തിക, ഒഴിവുകളുടെ എണ്ണം*

 

അസിസ്റ്റ​ന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ട​ന്റ്,അസിസ്റ്റ​ന്റ് ജനറൽ മാനേജർ,ഡെപ്യൂട്ടി ജനറൽ മാനേജർ, ബ്രാഞ്ച് മാനേജർ തസ്തികളിൽ ഒമ്പത് ഒഴിവുകൾ

 

സൂപ്പർ ​ഗ്രേഡ് ബാങ്കുകളിൽ ജൂനിയർ ക്ലാർ‍ക്ക്,കാഷ്യർ തസ്തികകളിൽ 19 ഒഴിവുകൾ

 

സ്പെഷ്യൽ ​ഗ്രേഡ് ക്ലാസ് -1 ബാങ്കുകളിൽ ജൂനിയർ ക്ലാർ‍ക്ക്,കാഷ്യർ തസ്തികകളിൽ 45 ഒഴിവുകൾ

 

ക്ലാസ് 2 മുതൽ ക്ലാസ് 7 വരെയുള്ള ബാങ്കുകളിൽ ജൂനിയർ ക്ലാർ‍ക്ക്,കാഷ്യർ തസ്തികകളിൽ 18 ഒഴിവുകൾ

 

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ നാല് ഒഴിവുകൾ

 

ഡേറ്റാ എൻട്രി തസ്തികയിൽ മൂന്ന് ഒഴിവുകൾ

 

ടൈപ്പിസ്റ്റ് തസ്തികയിൽ ഒരു ഒഴിവ്.

 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 22 (22-01-2026) നകം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe