‘എന്റെ ക്ലാസ്മേറ്റായിരുന്നു’, ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് രജനീകാന്ത്

news image
Dec 20, 2025, 7:01 am GMT+0000 payyolionline.in

ചെന്നൈ: ബഹുമുഖ പ്രതിഭ ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ രജനീകാന്ത്.തന്റെ അടുത്ത സുഹൃത്തിന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘സുഹൃത്ത് ശ്രീനിവാസൻ വിടവാങ്ങിയെന്നത് ഞെട്ടിക്കുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ ക്ലാസ്മേറ്റായിരുന്നു അദ്ദേഹം. വളരെ നല്ല നടനും അതിലുപരി വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു’ എന്നും രജനീകാന്ത് പറഞ്ഞു.  രജനീകാന്തും ശ്രീനിവാസനും ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥികളായിരുന്നു. രജനി സീനിയർ വിദ്യാർത്ഥിയായിരുന്നു. ഇരുവരും പഠനകാലത്ത് നല്ല സുഹൃത്തുക്കളല്ലെങ്കിലും പിന്നീട് സിനിമകളിലൂടെ ഒന്നിച്ചു. ശ്രീനിവാസൻ സംവിധാനം ചെയ്ത ‘കഥ പറയുമ്പോൾ’ പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ഇരുവരുടെയും സൗഹൃദം ചർച്ച ചെയ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe