പയ്യോളി: പയ്യോളിയിലെ മുതിർന്ന ബിജെപി നേതാവും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന പയ്യോളി ബീച്ചിലെ സായിവിന്റെ കാട്ടിൽ എസ് കെ നാരായണൻ (75) അന്തരിച്ചു.
കുടുംബത്തോടൊപ്പം ബസ്സിൽ യാത്ര ചെയ്യവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് ആംബുലൻസ് ആയി പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോട്ടക്കൽ പുറങ്കര പുറമ്പോക്ക് ഭൂമിയിൽ താമസക്കാർക്ക് പട്ടയം അനുവദിക്കാനുള്ള സമരത്തിൻറെ നായകനായിരുന്നു. മേപ്പയൂരിൽ ബിജെപി പ്രവർത്തകർക്ക് സംഘടനാസ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎം നിലപാടിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കെ.ജി .മാരാർ നയിച്ച ഐതിഹാസികമായ മേപ്പയ്യൂർമാർച്ചിൽ പങ്കെടുത്ത് ജയിൽവാസ oഅനുഷ്ഠിച്ചിരുന്നു. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.
ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട്, പയ്യോളി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ജനറൽ സെക്രട്ടറിഎന്നീ ചുമതലകളും വഹിച്ചിരുന്നു.
ഭാര്യ: ഊർമ്മിള. മക്കൾ: റോജ, ചൈതന്യ. മരുമക്കൾ: രൂപേഷ്, പ്രിഭീഷ്
സഹോദരങ്ങൾ: പുഷ്കരൻ, രഞ്ജൻ, ബാബു, ജനോവ, ജയന്തി, പരേതനായ അശോകൻ.
സംസ്കാരം: രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ (വ്യാഴാഴ്ച)
