കൊച്ചി: കേരളത്തിൽ സ്വർണവില കൂടി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 11,945 രൂപയും പവന് 95,560 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 9825 രൂപയും 14 കാരറ്റിന് 50 രൂപ കൂടി 7,650 രൂപയുമായി. വെള്ളിക്ക് 195 രൂപയാണ് ഗ്രാം വില.
അന്താരാഷ്ട്ര മാർക്കറ്റിലും സ്വർണവില കുതിക്കുകയാണ്. ട്രോയ് ഔൺസിന് 0.45ശതമാനം കൂടി 4,207.57 ഡോളറാണ് ഇന്നത്തെ വില. 18.69 ഡോളറാണ് ഇന്ന് കൂടിയത്.
ഇന്നലെ സ്വർണവില രണ്ടുതവണ കുറഞ്ഞിരുന്നു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11865 രൂപയും പവന് 94920 രൂപയുമായിരുന്നു. 18 കാരറ്റ് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9760 രൂപയും 14 കാരറ്റ് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7600 രൂപയുമായി.
തിങ്കളാഴ്ച ഗ്രാമിന് 25 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയിൽ നിന്ന് 11,955 രൂപയായി ഉയർന്നു. പവന്റെ വില 200 രൂപ ഉയർന്ന് 95,640 രൂപയായി.
പലിശനിരക്കിൽ ഫെഡറൽ റിസർവ് 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കേന്ദ്രബാങ്കുകൾ കനത്ത സ്വർണം വാങ്ങൽ ഇപ്പോഴും തുടരുകയാണ്. ഇതുമൂലം 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില അന്താരാഷ്ട്ര വിപണിയിൽ 5000 ഡോളർ കടക്കുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ ഇന്ത്യ ഉൾപ്പടെയുള്ള വിപണികളിൽ സ്വർണവില ഒരു ലക്ഷം കടന്ന് കുതിക്കും.
ഡിസംബറിലെ സ്വർണവില
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ
3. 95,760 രൂപ
4. 95,600 രൂപ
5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ
6.95440
7.95440
8.95640
9. 95400 (രാവിലെ)
9- 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
10- 95,560
നവംബറിലെ സ്വർണവില
1. 90,200 രൂപ
2. 90,200 രൂപ
3. 90,320 രൂപ
4 .89800 രൂപ
5. 89,080 രൂപ (Lowest of Month)
6.89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)
7. 89480 രൂപ
8, 89480 രൂപ
9. 89480 രൂപ
10.90360 രാവിലെ)
10. 90800 (വൈകുന്നേരം)
11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)
12. 92,040 രൂപ
13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)
14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)
15. 91,720 രൂപ
16. 91,720 രൂപ
17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)
18. 90,680 രൂപ
19. 91,560 രൂപ
20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)
21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)
22. 92280 രൂപ
24. 91,760 രൂപ
25. 93,160 രൂപ
26. 93,800 രൂപ
27. 93,680 രൂപ
28. 94200 രൂപ
29. 95200 രൂപ
30. 95200 രൂപ
