നടിയെ ആക്രമിച്ച കേസിലെ വിധി വന്നിരിക്കുകയാണ്. പൾസർ സുനി ഉൾപ്പെടെയുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ആണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ എല്ലാവരും കാത്തിരുന്ന ദിലീപിന്റെ വിധി മറിച്ചായിരുന്നു ദിലീപ് ഉള്‍പെടെ കേസിലെ നാലുപ്രതികളെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ ആണ് കോടതിയുടെ ഈ വിധി. വിധി കേട്ടതിന് ശേഷം പുറത്തിറങ്ങിയ ദിലീപ് ആദ്യം തന്നെ പറഞ്ഞത് മഞ്ജു വാര്യർക്ക് എതിരെ ആയിരുന്നു. മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് ഗൂഢാലോചന തുടങ്ങിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവർക്കൊപ്പം പോലീസുകാരും കൂട്ടുനിന്നുവെന്നും ദിലീപ് പ്രതികരിച്ചു. കേസിലെ യഥാര്‍ഥ ഗൂഢാലോചന തന്നെ പ്രതിയാക്കാന്‍ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍വശക്തനായ ദൈവത്തിന് നന്ദി’ എന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനിമ പ്രവർത്തകർ ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മഞ്ജു അന്ന് സംസാരിച്ചത്. വിഷയത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട് എന്ന് ആദ്യം വെളിപ്പെടുത്തിയത് നടി ആയിരുന്നു. ഇതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറുന്നത്. എന്നാൽ ഇതെല്ലം തനിലേതിരെയുള്ള ഗൂഢാലോചന ആയിരുന്നുവെന്ന് ദിലീപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
യോഗത്തിലെ മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ
‘ഒരുപാട് സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണ് നമ്മൾ എല്ലാവരും ഇന്ന് ഇവിടെ വന്ന് ചേർന്നിരിക്കുന്നത്. വാക്കുകളിൽ കൂടി പറയാൻ കഴിയുന്ന വികാരമാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ് ഇങ്ങനെ ഒരു അനുഭവം വന്നിരിക്കുന്നത്.
ഇന്നലെ അവളെ പോയി കണ്ടു. ഇത്തരമൊരു സാഹചര്യത്തെ അവൾ നേരിട്ട സമചിത്തതയെയും മനോധൈര്യത്തെയും കണ്ട് അത്ഭുതപ്പെട്ടു. അവളെക്കുറിച്ച് ഓർത്ത് അഭിമാനം. ഇനി ഒരു സ്ത്രീയ്ക്ക് പോലും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് എന്നാണ് പ്രാർഥന.
ഇവിടെയുള്ള ഞാനടക്കമുള്ള പലരെയും അർദ്ധരാത്രിയിൽ സുരക്ഷിതമായി വീടുകളിൽ കൊണ്ടുചെന്നുവിട്ടുള്ള ഡ്രൈവർമാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവർത്തകരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. അതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകാനാണ് ഇവിടെ സാധിക്കുക. ഒരു സ്ത്രീ വീടിന് അകത്തും പുറത്തും പുരുഷന് നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ചുകിട്ടാനുള്ള അർഹത ഒരു സ്ത്രീയ്ക്ക് ഉണ്ട്. ആ സന്ദേശം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്’.
