പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് അച്ഛന് ഗുരുതരപരിക്ക്. ഇല്ലത്ത് മീത്തല്‍ പോക്കറിനെയാണ് (60) മകൻ ജംസാല്‍ (26) കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസ്സമാണ് സംഭവം. ഉച്ച കഴിഞ്ഞു മൂന്നുമണിയോടെ വീട്ടിൽ വെച്ച് ജംസാല്‍ പണമാവശ്യപെട്ടിരുന്നു. പണം നൽകാത്തതിന്റെ വിരോധത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിനുശേഷം കത്തിയുമായി യുവാവ് വീട്ടില്‍നിന്ന് രക്ഷപെട്ടു.
സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്കിയ പരാതിയില്‍ മകനെതിരെ പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസെടുത്തു. മകൻ പണം ചോദിക്കുമ്പോൾ നല്‍കാത്തതിലുള്ള വിരോധത്താല്‍ കുത്തി പരിക്കേല്പ്പിക്കുകയായിരുന്നുവെന്നതാണ് പരാതി.
