താമരശ്ശേരി: ചുരം എട്ടാം വളവില്‍ ക്രെയിന്‍ മറിഞ്ഞു. ഇന്ന് 12മണിയോടെയായിരുന്നു സംഭവം. ഇതോടെ ചുരത്തില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടത്തിവിടുന്നില്ല.
ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുകയാണ്. മരത്തടികള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിന്റെ ഭാഗമായി ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മരങ്ങള്‍ കയറ്റുന്നതിനായി എത്തിച്ച ക്രെയിനാണ് മറിഞ്ഞത്.
