കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് / കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ നികത്തുന്നതിനുള്ള തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി കണ്ണൂര്‍ ജില്ലാ കോടതി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോസ്റ്റല്‍ മാര്‍ഗം അപേക്ഷിക്കാം. ഓരോ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി, തലശ്ശേരിയില്‍ ആയിരിക്കും നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായിട്ടായിരിക്കും നിയമനം. നിയമനം തുടര്‍ച്ചയായ 179 ദിവസത്തേക്കോ, അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 62 വയസ്സ് പൂര്‍ത്തിയാകുന്നതുവരെയോ ഇവയില്‍ ഏതാണോ ആദ്യം വരിക, അതുവരെ ആയിരിക്കും. ഡിസംബര്‍ അഞ്ച് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19130 രൂപ മുതല്‍ 24310 രൂപ വരെ ലഭിക്കും. ഓഫീസ് അറ്റന്‍ഡന്റിന് 19,310 രൂപയായിരിക്കും ശമ്പളം. ടൈപ്പിസ്റ്റ് / കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്ിന് 22,240 രൂപയായിരിക്കും ശമ്പളം. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്ിന് 24,310 രൂപയാണ് ശമ്പളമായി നല്‍കുക. അപേക്ഷകരുടെ പരമാവധി പ്രായ പരിധി 62 വയസാണ്. അപേക്ഷകര്‍ കോടതികളില്‍ നിന്നോ കോടതി പോലുള്ള വകുപ്പുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവരായിരിക്കണം.കോടതികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. ഊ നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല. രേഖ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പൂര്‍ണ്ണമായ ബയോഡാറ്റ ( മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ ) ‘ജില്ലാ ജഡ്ജി ആന്‍ഡ് ജില്ലാ കോടതി തലശ്ശേരി, പിന്‍കോഡ് – 670101’ എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിന് വൈകുന്നേരം 5 മണിക്ക് മുമ്പോ അതിന് മുമ്പോ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം.
