സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് കോഴ്സ് ആദ്യ ബാച്ചിന്റെ പൊതു പരീക്ഷ തീയതി പ്രഖ്യാപിച്ചു.
പൊതു പരീക്ഷ 2026 ജനുവരി മൂന്നിന് ആരംഭിക്കും. തിയറി പരീക്ഷ 2026 ജനുവരി 3, 4, 10 തീയതികളിലും, പ്രായോഗിക പരീക്ഷ 2026 ജനുവരി 17, 18, 25 തീയതികളിലും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാ ഫീസ് പിഴ കൂടാതെ 2025 ഡിസംബർ മൂന്ന് മുതൽ ഡിസംബർ 12 വരെ അടയ്ക്കാം. 100 രൂപ പിഴയോടെ ഡിസംബർ 13 മുതൽ 18 വരെയും www.scolekerala.org മുഖേന ഓൺലൈനായി അടയ്ക്കാം.
പരീക്ഷ ഫീസ് ആകെ 1200 രൂപയാണ്. വെബ്സൈറ്റിൽ, ഡി സി പി എം സ്റ്റുഡന്റ്സ് ലോഗിനിൽ ‘Exam Fee Payment’ എന്ന ലിങ്ക് വഴി സ്കോൾ-കേരള അക്കൗണ്ടിൽ ഓൺലൈനായി തുക ഒടുക്കാം.
സ്കോൾ കേരള വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്, സ്കോൾ-കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം മേധാവിക്ക് അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾ സ്കോൾ കേരള വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് കോഴ്സ് പരീക്ഷ വിജ്ഞാപനത്തിൽ നിന്നും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2342950, 2342271, 2342369.
