തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ.ഈ ദിവസങ്ങളിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.
രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു.
കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
- Home
- Latest News
- തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂടിയുള്ള അവധി
തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂടിയുള്ള അവധി
Share the news :
Dec 2, 2025, 1:07 pm GMT+0000
payyolionline.in
Related storeis
രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി; പഞ്ചാബ്...
Dec 2, 2025, 4:36 pm GMT+0000
കിണർ കുഴിക്കാനും വേണം അനുമതി, ജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് വില വർ...
Dec 2, 2025, 4:12 pm GMT+0000
പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പേര് മാറുന്നു; ഇനി ‘സേവാ തീർഥ്...
Dec 2, 2025, 4:00 pm GMT+0000
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം; തിരുവനന്തപു...
Dec 2, 2025, 2:25 pm GMT+0000
നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
Dec 2, 2025, 2:13 pm GMT+0000
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Dec 2, 2025, 1:59 pm GMT+0000
More from this section
കനത്ത മഴ; ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി
Dec 2, 2025, 11:12 am GMT+0000
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ഈ രേഖകൾ മാത്രം മതി
Dec 2, 2025, 10:49 am GMT+0000
എന്തിനും ഏതിനും QR കോഡ് അയച്ചുകൊടുക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോ; ...
Dec 2, 2025, 10:41 am GMT+0000
രാഹുൽമാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാൽസംഗ പരാതിയുമായി മറ്റൊര...
Dec 2, 2025, 10:12 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോര്‍ട്ടില്‍; ...
Dec 2, 2025, 9:53 am GMT+0000
തലസ്ഥാനത്തെ സര്‍ക്കാര്‍ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ് സ...
Dec 2, 2025, 9:06 am GMT+0000
പി.എസ്.സി: 66 തസ്തികകളിലേക്ക് വിജ്ഞാപനം
Dec 2, 2025, 9:02 am GMT+0000
രാഹുൽ തമിഴ്നാട്- കർണാടക അതിർത്തിയിൽ, സഞ്ചാരപാതയെ കുറിച്ച് നിർണായക വ...
Dec 2, 2025, 8:56 am GMT+0000
സഞ്ചാർ സാഥി ആപ്പ് അടിച്ചേല്‍പ്പിക്കില്ല ,ആവശ്യമില്ലെങ്കില്‍ ഉപഭോക്ത...
Dec 2, 2025, 7:52 am GMT+0000
ശബരിമലയിൽ വീണ്ടും തിരക്ക് കൂടി; തിങ്കളാഴ്ച തീർഥാടകരുടെ എണ്ണം 80,000...
Dec 2, 2025, 7:39 am GMT+0000
മൂടാടിയിൽ 44 ലിറ്റർ മാഹി മദ്യം പിടികൂടി; യുവാവ് പിടിയില്‍
Dec 2, 2025, 7:07 am GMT+0000
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 25 രൂപ കുറഞ്ഞു
Dec 2, 2025, 6:14 am GMT+0000
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിയായ അധ്യാപകന് അഞ്ച് വർ...
Dec 2, 2025, 6:01 am GMT+0000
കാസ്റ്റിങ് ഓപ്ഷൻ നിർത്തലാക്കി നെറ്റ് ഫ്ലിക്സ്; മൊബൈൽ ആപ്ലിക്കേഷൻ ഇന...
Dec 2, 2025, 5:48 am GMT+0000
പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെ
Dec 2, 2025, 5:46 am GMT+0000
