ഇപ്പോൾ എല്ലാ തരം പണമിടപാടുകൾക്കും ഡിജിറ്റൽ പേയ്മെന്റ് നടത്താറുള്ളവരാണ് നമ്മൾ. നിമിഷ നേരം കൊണ്ട് വളരെ എളുപ്പത്തിൽ യു പി ഐ പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് നമുക്ക് പണമിടപാട് നടത്താനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ഇത്തരം പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ നാം ശ്രദ്ധിക്കണമെന്ന് നിങ്ങൾക്കറിയാമോ?
ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വമ്പൻ മുന്നേറ്റമാണ് നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുള്ളത്. എന്നാൽ ഡിജിറ്റൽ വളർച്ച ഉണ്ടായിട്ടും ഇതിന്റെ സെക്യൂരിറ്റിയെ പറ്റിയും സ്വകാര്യതയെ പറ്റിയുമുള്ള അവബോധം പലർക്കും ഇപ്പോഴും കുറവാണ്. പലരും പല വ്യക്തികൾക്കും അറിയാതെ OTP-കൾ പങ്കുവയ്ക്കുകയും പേയ്മെൻ്റ് സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്യുകയും പരിചിതമല്ലാത്ത ലിങ്കുകളിൽ ക്ലിക്കു ചെയ്യുകയുമൊക്കെ ചെയ്യുന്നു. ഇത് മതിയായ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടാണ്.രാജ്യത്തെ യുവാക്കൾ ഏറ്റവും ഡിജിറ്റൽ പ്രാവീണ്യമുള്ളവരാണെങ്കിലും, അക്കാദമിക് ആവശ്യങ്ങൾക്കും മറ്റുമായി വിവിധ ആപ്പുകൾ ഉപയോഗിക്കുകയും, ഡോക്യുമെന്റുകൾ സ്വതന്ത്രമായി പങ്കിടുകയും, ഇന്റർഫേസുകളെ വേഗത്തിൽ വിശ്വസിക്കുകയും അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ചിലത് ശ്രദ്ധിക്കാനുണ്ട്. ടു-ഫാക്ടർ ഓതൻ്റിക്കേഷൻ പ്രാപ്തമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മാത്രമല്ല പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, കൂടാതെ സെൻസിറ്റീവ് വിശദാംശങ്ങൾ പങ്കിടുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുന്നത് നല്ലതാകും. ആരോഗ്യകരമായ ഡിജിറ്റൽ പെരുമാറ്റം ഉപഭോക്താക്കൾക്ക് മാത്രം ബാധകമല്ല ബിസിനസ്സുകളും ഇത് പിന്തുടരണം.
