ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍

news image
Dec 2, 2025, 5:44 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്രസാര്‍ ഭാരതിക്ക് കീഴിലുള്ള ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് ആകെ 29 ഒഴിവുകൾ ഉണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് 3 ഒഴിവുകൾ ഉണ്ട്. ബെംഗളൂരുവിൽ 2 ഒഴിവുകൾ, ഹൈദരാബാദിൽ ഒരു ഒഴിവ്, ചണ്ഡീഗഡിൽ 3 ഒഴിവുകൾ, ഇംഫാലിൽ 3ഒഴിവുകൾ, ഇറ്റാനഗറിൽ 2ഒഴിവുകൾ, ചണ്ഡീഡിൽ 3 ഒഴിവുകൾ, ജമ്മുവിൽ ഒരു ഒഴിവ്,  കൊഹിമയിൽ 3ഒഴിവുകൾ,  കൊല്‍ക്കത്തയിൽ 3ഒഴിവുകൾ, ലേയിൽ 3 ഒഴിവുകൾ പനാജിയിൽ 3ഒഴിവുകൾ,  മുംബൈയിൽ ഒരു ഒഴിവ്,  റാഞ്ചിയിൽ ഒരു ഒഴിവും ഉണ്ട്. പ്രതിമാസം 35,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://prasarbharati.gov.in/wp-content/uploads/2025/11/NIA-for-Copy-Editor-PBNSSHABD.pdf സന്ദർശിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe