രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച മുൻ വനിതാ ഡിജിപി ആർ ശ്രീലേഖ, ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നിലപാടുകളിൽ മലക്കം മറിഞ്ഞു. അതിജീവിതക്കൊപ്പമാണ് താൻ എന്നും പരാതി വൈകിയെന്നതിലാണ് ദേഷ്യമുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി. മുഖ്യമന്ത്രിക്ക് പരാതി നൽകേണ്ട കാര്യമില്ല എന്നാവർത്തിച്ച അവർ സ്വമേധയാ പൊലീസിന് കേസെടുക്കാമായിരുന്നു എന്നും പറഞ്ഞു.
അതേസമയം, മുമ്പും ഇതേ വിഷയങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം നടത്തിയിട്ടുള്ള വ്യക്തിയാണ് ആർ ശ്രീലേഖ. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പരസ്പരവിരുദ്ധമായ മറുപടിയാണ് ഇവർ നൽകുന്നത്. യൂട്യൂബ് വീഡിയോയിൽ പറഞ്ഞ പഴയ കാര്യങ്ങൾ പലതിലും ശ്രീലേഖയ്ക്ക് വ്യക്തമായ മറുപടിയില്ല.
നടി ആക്രമിച്ചതിലും ആറ്റുകാൽ പൊങ്കാലയിലും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആർ ശ്രീലേഖ പ്രതികരിച്ചു.എന്നാൽ രാഹുൽ കേസിൽ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഒരു നടപടി ശരിയായില്ലെന്നാണ് ആർ ശ്രീലേഖയുടെ ന്യായീകരണം. സ്വർണക്കൊള്ളയിൽ അന്വേഷണം കൃത്യമായി നടക്കുമ്പോൾ ഈ പരാതി വന്നതിൽ ആശങ്ക ഉണ്ട്. എല്ലാവരും ഇനി ഇതിൻ്റെ പിറകെ പോകുമെന്ന ആശങ്ക ഉണ്ടെന്ന വിചിത്ര വാദവും ഇവർ പങ്കുവെച്ചു.
