ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂകമ്പം; 6.5 തീവ്രത രേഖപ്പെടുത്തി; ആന്‍ഡമാന്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം

news image
Nov 27, 2025, 9:18 am GMT+0000 payyolionline.in

ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് ( ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ് , ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം വാച്ച് അലേർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും നിലവിൽ സുനാമി സാധ്യതയില്ലെന്നുമാണ് ജിയോഫിസിക്സ് ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം നിലവിൽ കേരള തീരത്തു നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe