ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്ന 26കാരൻ അറസ്റ്റിൽ; പെൺകുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

news image
Nov 27, 2025, 7:18 am GMT+0000 payyolionline.in

തിരുവനന്തപുരം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിയുമായി ഗോവയിലേക്ക് കടന്ന യുവാവിനെ പൊലീസ് പിടികൂടി. തുമ്പോട് തൊഴുവൻ ചിറ ലില്ലി ഭവനത്തിൽ ബിനുവിനെയാണ് (26) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലെത്തുകയുമായിരുന്നു.

ഈമാസം 18നാണ് പെൺകുട്ടിയുമായി ഇയാൾ നാടുവിടുന്നത്. ആദ്യം മധുരയിലേക്കും അവിടെ ഒരുദിവസം തങ്ങിയ ശേഷം ട്രെയിൻ വഴി ഗോവയിലേക്കും പോയി. പിന്നീട് എറണാകുളത്തെത്തിയ ഇവരെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നെങ്കിലും പൊലീസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. ഗോവയിലും മധുരയിലും വെച്ച് പെൺകുട്ടിയെ ഇയാൾ ശരീരികമായി ഉപയോഗപ്പെടുത്തിയെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വൈദ്യ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe