പയ്യോളി: തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്നും കർഷക സമരം ഒത്തുതീർത്തതിന്റെ ഭാഗമായി ഉണ്ടാക്കിയ ഉറപ്പുകൾ കേന്ദ്രസർക്കാർ പാലിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ലേബർ കോഡുകളുടെ പകർപ്പുകൾ കത്തിച്ചുള്ള പ്രതിഷേധം പയ്യോളിയിൽ സംഘടിപ്പിച്ചു.

പയ്യോളിയിൽസിഐടിയു നേതൃത്വ ത്തിൽ സംഘടിപ്പിച്ച ലേബർ കോഡുകളുടെ പകർപ്പുകൾ കത്തിച്ചുള്ള പ്രതിഷേധം ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്യുന്നു.
സിഐടിയു പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ട റി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി വി മനോജൻ അധ്യക്ഷനായി. കെ കെ ഗണേശൻ, എസ് കെ അനൂപ്, ഇ എം രജനി, എൻ ടി രാജൻ, വി രവീന്ദ്രൻ, സുരേഷ് പൊക്കാട്ട്, എ വിനോദൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ കെ ഷൈജു സ്വാഗതം പറഞ്ഞു.
