സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി നടന്നതായി വിജിലൻസിന്‍റെ കണ്ടെത്തൽ.
ഓപ്പറേഷൻ ബ്ലാക് ബോർഡ് എന്ന പേരിൽ ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിലാണ് അഴിമതി കണ്ടെത്തിയത്. ഇന്നലെ രാവിലെമുതൽ സംസ്ഥാനത്തെ അൻപതോളം വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയത്.
സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നതായും കൈക്കൂലി കൈപ്പറ്റാൻ ഫയലുകളിൽ അനാവശ്യ താമസം വരുത്തുത്തിയതയും കണ്ടെത്തിയിട്ടുണ്ട്.
ഭിന്നശേഷി സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ അധ്യാപക നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അധ്യാപക തസ്തിക നിലനിർത്താൻ മറ്റ് സ്കൂളുകളിലെ കുട്ടികൾക്ക് അഡ്മിഷൻ നൽകി എന്നും പരിശോധനയിൽ വ്യക്തമായി. വിരമിച്ച ഉദ്യോഗസ്ഥരാണ് അഴിമതിക്ക് ഇടനിലക്കാരാകുന്നുവെന്നും വിജിലൻസിന് വിവരം കിട്ടിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകൻ അധ്യാപകരുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്.
