ക്രിസ്മസ് അവധിക്കാലത്ത് ട്രെയിനിൽ വിനോദയാത്ര ​പോവാം

news image
Nov 18, 2025, 5:27 am GMT+0000 payyolionline.in

ഇന്ത്യൻ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയില്‍, ടൂർ ടൈംസുമായി സഹകരിച്ച്‌ ക്രിസ്മസ് അവധിക്കാലത്ത് രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സന്ദർശിക്കുന്ന സ്പെഷല്‍ ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നു.

ഡിസംബർ 20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

11 ദിവസം നീളുന്ന യാത്ര ഗോവ, മുംബൈ, അജന്താ-എല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി/നാഗുർ ദർഗ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദർശിക്കും. യാത്രയുടെ ഭാഗമായി ഇൻഷുറൻസ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകള്‍ കാണുന്നതിനുള്ള വാഹനങ്ങള്‍, ദക്ഷിണേന്ത്യൻ വിഭവങ്ങള്‍ തുടങ്ങിയവ ലഭിക്കും.

കൂടാതെ രാത്രി താമസം, അല്ലെങ്കില്‍ കാഴ്ചകള്‍ കാണാൻ പോകുമ്ബോള്‍ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും എല്‍.‌ടി.‌സി/എല്‍.‌എഫ്‌.സി സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്കും ബുക്കിങ്ങിനും www.tourtimes.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 7305858585 നമ്പറില്‍ വിളിക്കുകയോ ചെയ്യുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe