കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; നിരവധി വീടുകളില്‍ വെള്ളംകയറി

news image
Nov 17, 2025, 5:46 am GMT+0000 payyolionline.in

കോഴിക്കോട്: മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളില്‍ വെള്ളംകയറി. ഫ്ലോറിക്കൻ റോഡിലാണ് പൈപ്പ് പൊട്ടിയത്. പിന്നാലെ റോഡില്‍ വലിയ കുഴി രൂപപ്പെടുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടിവെള്ള പൈപ്പ് പൊട്ടുകയും പിന്നീട് വീടുകളിലേക്ക് ചളിയും വെള്ളവും ഇരച്ചെത്തുകയുമായിരുന്നു. റോഡില്‍ ഗതാഗതം തടസപ്പെട്ട നിലയിലാണുള്ളത്.

പ്രദേശത്ത് സ്ഥിരം പൈപ്പ് പൊട്ടാറുണ്ടെന്നും പരിഹാരം കാണണമെന്നും സമീപവാസികള്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ അറകുറ്റപ്പണി ആരംഭിച്ചെന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കുടിവെള്ളം മുടങ്ങുമെന്നും ജല അതോറിറ്റി അറിയിച്ചു. പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe