കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
പ്രായപരിധി 28 വയസ്സ്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ 2025 നവംബര്‍ 20നകം [email protected] എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക.
എഴുത്തുപരീക്ഷ 2025 നവംബര്‍ 23 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ നടക്കും. ഡിസംബര്‍ രണ്ടിന് മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിക്കും
