പയ്യോളി: ഭീഷണിയും സമ്മർദ്ദവും കാരണം പയ്യോളി നഗരസഭയിലെ പന്ത്രണ്ടാം ഡിവിഷനിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതായി ആം ആദ്മി പാർട്ടി. 12 ഡിവിഷനിൽ നേരത്തെ പ്രഖ്യാപിച്ച ഡോക്ടർ മുസ്തഫയുടെ സ്ഥാനാർത്ഥിത്വം ആണ് പിൻവലിക്കുന്നതായി ആം ആദ്മി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചത്. പകരം ആം ആദ്മി ജില്ലാ കമ്മിറ്റി അംഗം കെ എം ഷമീർ സ്ഥാനാർത്ഥിയാകും.

വാർത്താ സമ്മേളനത്തിൽ പാർട്ടി ഭാരവാഹികളായ കെ.എം ഷമീർ , സയ്യിദ് സാലിഹ്, പി.കെ ശ്രീജിത്ത് , ഡോ. മുസ്തഫ എന്നിവർ പങ്കെടുത്തു.
