ലോ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രത്യേക സീറ്റ്​

news image
Nov 7, 2025, 6:04 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്തെ ലോ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രത്യേക സീറ്റിന് അനുമതി. സൂപ്പർന്യുമറിയായി രണ്ട് സീറ്റ്​ വീതം അനുവദിക്കാൻ തീരുമാനിച്ചതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഹൈകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച്​ തീരുമാനമെടുക്കാൻ നേരത്തേ കോടതി നിർദേശം നൽകിയതിനെത്തുടർന്ന്​ ബാർ കൗൺസിൽ പ്രത്യേക യോഗം ചേർന്ന് അനുമതി നൽകുകയായിരുന്നു.

കോഴിക്കോട് ഗവ. ലോ കോളജില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എല്‍എൽ.ബി കോഴ്സിലെ പ്രവേശനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം ആവശ്യപ്പെട്ട് കോഴിക്കോട് ചൊവായൂര്‍ സ്വദേശി ഈസായ് ക്ലാര നല്‍കിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. 2025-26 അക്കാദമിക് വർഷം മൂന്ന്/അഞ്ച് വർഷ എൽഎൽ.ബി കോഴ്സുകൾക്ക്​ രണ്ടുവീതം സീറ്റുകൾ ട്രാൻസ്​ജെൻഡർ വിഭാഗത്തിനായി ലഭിക്കും. ഹരജി വെള്ളിയാഴ്ച ജസ്റ്റിസ് വി.ജി. അരുൺ വീണ്ടും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe