തിക്കോടി: പുറക്കാട് അങ്കണവാടിയുടെ പുതിയ കെട്ടിടമായ “കൊയലേരി സ്മാരക മന്ദിരം” തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മുൻ തിക്കോടി പഞ്ചായത്ത് മെമ്പറും പൊതു പ്രവർത്തകനും സിപിഐഎം നേതാവുമായിരുന്ന കൊയലേരിയുടെ ഓർമയ്ക്കായി മകൻ നല്ലൂപുനത്തിൽ മുരളി ദാനമായി നൽകിയ ഭൂമിയിലാണ് അങ്കണവാടി നിർമിച്ചത് .
സ്ഥിരം സമിതി ചെയർമാൻമാരായ പ്രണില സത്യൻ , കെപി ഷക്കീല മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവൻ കൊടലൂർ , പഞ്ചായത്ത് മെമ്പർമാരായ സന്തോഷ് തിക്കോടി ,
അബ്ദുള്ളക്കുട്ടി , വിബിത ബൈജു ,യുകെ സൗജത്ത്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സുകുമാരൻ ,കാരാപ്പളളി കുഞ്ഞികൃഷ്ണൻ ,എടവനക്കണ്ടി രവീന്ദ്രൻ , ചെറുകുന്നുമ്മൽ ബാബു ,
സി കുഞ്ഞമ്മദ്, എംകെ നായർ എന്നിവർ സംസാരിച്ചു.
അങ്കണവാടിക്ക് ഭൂമി ദാനം ചെയ്ത നല്ലൂ പുനത്തിൽ മുരളി, കൊയലേരി മീനാക്ഷി അമ്മ , അങ്കണവാടിക്ക് വാടക കൂടാതെ വീട് ഉപയോഗിക്കാനുള്ള അനുവാദം നൽകിയ ആയടുത്തിൽ ദേവി അമ്മ എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ വിശ്വൻ സ്വാഗതവും അങ്കണവാടി വർക്കർ ഇ എം ശോഭ നന്ദിയും പ്രകാശിപ്പിച്ചു.
