കോഴിക്കോട്: കനത്ത മഴയില്‍ മാലിന്യ ടാങ്കിനായി എടുത്ത വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആലുവ സ്വദേശി മുഹമ്മദ് സിനാന്(15) ആണ് ചികിത്സയിലിക്കെ അപകടം നടന്ന് പത്താം ദിവസം മരിച്ചത്. മലപ്പുറം വണ്ടൂര്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സിനാന്. കൊടിയത്തൂര്‍ ബുഹാരി ഇസ്ലാമിക് സെന്റര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു സിനാന്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് അപകടം നടന്നത്. കൊടിയത്തൂര്‍ ആലിങ്ങലിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ മാലിന്യ ടാങ്കിനായി നിര്‍മിച്ച കുഴിയില്‍ കുട്ടി വീഴുകയായിരുന്നു. മഴ പെയ്ത് കുഴിയാകെ വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു. പന്തിന് പിന്നാലെ ഓടിയപ്പോള്‍ കുഴിയില്‍ വീണുപോവുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്
പ്രതീക്ഷകള്‍ വിഫലമായി; പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
 
                            
                            Oct 30, 2025, 12:28 pm GMT+0000
                                                        
                                                            
							payyolionline.in
                        
                    
        
					 അമീബിക് മസ്തിഷ്കജ്വരം: ഒരു മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശിയായ വയോധ .. 
       
                       
 നവീകരിച്ച തച്ചംവെള്ളിക്കുളം നാടിന് സമർപ്പിച്ചു
     
    
                
				  
