ചേമഞ്ചേരി : ചേമഞ്ചേരിയിൽ എൽപിജി ഗ്യാസ് ലീക്കായത് പരിഭ്രാന്തി പടർത്തി.ഇന്ന് രാവിലെ ഏഴു മണിയോടുകൂടിയാണ് ചേമഞ്ചേരി താഴത്തയിൽ അഖിലേഷ് എന്നയാളുടെ വീട്ടിലെ എൽപിജി ഗ്യാസ് ലീക്കായത്.വിവരം കിട്ടിയതിൽ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഗ്യാസ് ലീക്കായത് പരിഹരിക്കുകയും കൂടുതൽ അപകടങ്ങളില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മജീദ് എംന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ രതീഷ് കെ എൻ,ബിനീഷ് കെ, നിധിപ്രസാദ് ഇ എം,ഷാജു കെ,ഹോം ഗാർഡ് രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
ചേമഞ്ചേരിയിൽ എൽപിജി ഗ്യാസ് ലീക്കായി: പരിഭ്രാന്തി, രക്ഷകരായി അഗ്നിരക്ഷാസേന
Oct 28, 2025, 4:44 am GMT+0000
payyolionline.in
മേപ്പയ്യൂർ കാരയാട് പൂതേരിപ്പാറ മഠത്തിൽ ബാബു അന്തരിച്ചു
നൂറോളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി; മോൻത ഇന്ന് കര തൊടും, ആന്ധ്ര അത ..
