​കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കം; ഭൂമി കൈമാറി

news image
Oct 26, 2025, 5:29 am GMT+0000 payyolionline.in

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ ഒരുക്കം തുടങ്ങി. പൊതുമേഖല നിർമ്മാണ ഏജൻസിയായ WAppos – ബാംഗ്ലൂർ ആസ്ഥാനമായുള്ള RK കൺസക്ഷന് ഭൂമി കൈമാറി. 42.05 കോടി രൂപയാണ് നിർമ്മാണചെലവ്. തറ നിലയും മൂന്ന് നിലയും ഉൾപ്പെടെ നില കെട്ടിടമാണ് പണിയുന്നത്. ലാബ്, ഡയാലിസിസ്, ഫാർമസി, ഒപ്പറേഷൻ തിയേറ്ററുകൾ, സ്റ്റോർ, ഓഫീസ്, ഐപി വാർഡുകൾ എന്നിവഉണ്ടാവും. രണ്ടാം നിലയിൽ നിന്ന് നിലവിലെ കെട്ടിടത്തിലേക്ക് ബന്ധിപ്പിക്കുന്ന റാമ്പ് നിർമ്മാണവും നടക്കും. സ്ട്രെക്ചർ 18 – മാസം ക്കെകൊണ്ട് പൂർത്തിയാക്കും.നിലവിലുള്ള കെട്ടിടത്തിലെ നാല്,അഞ്ച് നിലകൾക്ക് താൽക്കാലിക അനുമതിയാണ് നിലവിലുള്ളത്. ഇതും പുതിയ കെട്ടിടം വരുന്നതോടെ പരിഹരിക്കപ്പെടും. നിലവിലുള്ള ആസ്പത്രിക്കെട്ടിടത്തിന് തെക്ക് ഭാഗത്തുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി അവിടെ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്നും കാനത്തിൽ ജമീല എം.എൽ.എ, നഗരസഭാധ്യക്ഷസുധകിഴക്കേപ്പാട്ട്,ഉപാധ്യക്ഷൻ കെ. സത്യൻ എന്നിവരറിയിച്ചു.

കൊയിലാണ്ടിതാലൂക്കാശുപത്രിയുടെകെട്ടിടത്തിന് തറക്കല്ലിടുന്നതിൻ്റെ മുന്നോടിയായി നിലമൊരുക്കുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe