കൊച്ചി : മുംബൈയിൽ മരിച്ച ഇലഞ്ഞി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാനെടുത്തപ്പോൾ മറ്റൊരാൾ. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ.ഐപ്പിന്റെ മൃതദേഹത്തിനു പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോർജിന്റെ മൃതദേഹം. പഞ്ചായത്ത് അധികൃതരുടേയും നാട്ടുകാരുടേയും ശ്രമഫലമായി പെരുമ്പടവം സ്വദേശിയുടെ മൃതദേഹം ഇന്നു രാത്രിയോടെ കൊച്ചിയിലെത്തിച്ചു. നാളെ പെരുമ്പടവം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. ഏറെക്കാലമായി മുംബൈയിൽ താമസിക്കുന്ന ജോർജ് കെ.ഐപ്പ് (59) രണ്ടു ദിവസം മുൻപാണ് കാൻസർ ബാധിച്ച് മരിച്ചത്. തുടർന്ന് പരേതന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഭാര്യ ഷൈനിയും മകൻ അബിനും തീരുമാനിച്ചു. മൃതദേഹം ആശുപത്രിയിൽ നിന്ന് സ്വീകരിച്ച് നാട്ടിലെത്തിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തലെത്തിയ മൃതദേഹം ബന്ധുക്കൾ സ്വീകരിച്ച് പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ മൃതദേഹം സംസ്കാര ശുശ്രൂഷകൾക്കായി വീട്ടിലെത്തിച്ചപ്പോഴാണ് മറ്റൊരു വ്യക്തിയാണ് അതെന്ന് വീട്ടുകാർ മനസിലാക്കുന്നത്. പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോഴാണ് അത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണെന്ന് അവരും തിരിച്ചറിയുന്നത്. ശവപ്പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നത് ഒരേ പേര് ആയിരുന്നതിനാൽ ഏജൻസിക്കാർ മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ തെറ്റു പറ്റുകയായിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയായ ജോര്‍ജിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ഏജൻസിയെ ബന്ധപ്പെട്ട് ജോർജ് കെ.ഐപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. തങ്ങൾക്ക് സംഭവിച്ച പിശകാണെന്ന് മനസിലായ ഏജൻസി ഇന്നു വൈകിട്ടോടെ ജോര്‍ജ് കെ.ഐപ്പിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചതോടെയാണ് പ്രതിസന്ധിക്കും വീട്ടുകാരുടെ വിഷമത്തിനും വിരാമമായത്. സംസ്കാര ശുശ്രൂഷകള്‍ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച രാവിലെ 11.30ന് സംസ്കരിക്കും.
- Home
- Latest News
- ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്ഞത് സംസ്കരിക്കാനെടുത്തപ്പോൾ
ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്ഞത് സംസ്കരിക്കാനെടുത്തപ്പോൾ
Share the news :
Oct 22, 2025, 8:09 am GMT+0000
payyolionline.in
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 100 മീറ്ററിൽ കുട്ടികളെ ..
തുലാവർഷം കലിതുള്ളിയ ഭീകര രാത്രി, ഒറ്റ രാത്രിയിൽ ഉരുൾപ്പൊട്ടിയത് 15 ഇടത്ത്, ഒന ..
Related storeis
ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛ...
Jan 22, 2026, 8:37 am GMT+0000
നടൻ കൃഷ്ണപ്രസാദും സഹോദരനായ ബി.ജെ.പി കൗൺസിലറും മർദിച്ചെന്ന്; ഡോക്ടറു...
Jan 22, 2026, 8:35 am GMT+0000
ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജയിൽവാസം; 2014ലെ ദ...
Jan 22, 2026, 8:32 am GMT+0000
ഇനി വൈദ്യുതി ബിൽ എല്ലാ വർഷവും കൂടും; പുതിയ താരിഫ് നയം ഉടൻ
Jan 22, 2026, 7:37 am GMT+0000
നെറ്റ്ഫ്ലിക്സ് ലുക്ക് മാറ്റുന്നു! ഇനി സിനിമകൾക്കൊപ്പം വെർട്ടിക്കൽ വ...
Jan 22, 2026, 6:57 am GMT+0000
കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യക്ക് ജീവപര്യന്തം
Jan 22, 2026, 6:45 am GMT+0000
More from this section
പോറ്റിയേ പാട്ടുമായി പ്രതിപക്ഷം; സോണിയക്കെതിരെ വിമർശനം ഉന്നയിച്ച് ഭര...
Jan 22, 2026, 5:50 am GMT+0000
ഡേറ്റിങ് ആപ്പ്; ഉദ്യോഗസ്ഥനെ കുരുക്കി ഒന്നരലക്ഷം തട്ടിയ കേസില്‍ രണ്...
Jan 22, 2026, 5:47 am GMT+0000
കൊയിലാണ്ടിയിൽ നിന്നുള്ള ബസുകൾ മൂരാട് പാലം വരെ മാത്രം; വടകര താലൂക്കി...
Jan 22, 2026, 5:02 am GMT+0000
വടകരയില്‍ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Jan 22, 2026, 4:39 am GMT+0000
താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Jan 22, 2026, 4:38 am GMT+0000
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തലസ്ഥാനത്ത് നടപ്പാത അടച്ച് ഫ്ലക്സ് ബോ...
Jan 22, 2026, 4:35 am GMT+0000
നടുവണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന് നേരെ ആക്രമണം
Jan 22, 2026, 3:12 am GMT+0000
ദീപക്കിൻ്റെ മരണം: പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിതയെ കസ്റ്റഡി...
Jan 22, 2026, 3:08 am GMT+0000
ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക...
Jan 22, 2026, 3:02 am GMT+0000
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
Jan 21, 2026, 5:37 pm GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്ത...
Jan 21, 2026, 3:13 pm GMT+0000
ഷിംജിത 2 ആഴ്ച്ച ഇനി അഴിക്കുള്ളില്‍; കൊണ്ടുപോയത് മഞ്ചേരി ജയിലിലേക്ക്
Jan 21, 2026, 1:51 pm GMT+0000
ദീപക്കിന്റെ മരണം; ഷിംജിത റിമാന്‍ഡില്‍
Jan 21, 2026, 12:24 pm GMT+0000
‘2 മിനിറ്റ് സംസാരിക്കണമെന്ന്’ മകൻ സ്നേഹിക്കുന്ന യുവതി, ...
Jan 21, 2026, 11:32 am GMT+0000
നറുക്കെടുപ്പിന് ഇനി 3 ദിവസം മാത്രം! റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്-...
Jan 21, 2026, 11:26 am GMT+0000
