കാസര്‍കോട് : കാസർകോട് ചന്ദേരയിൽ വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച് പിതാവ്. യുവതിയുടെ പരാതിയില്‍ 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു അതിക്രമം. ഇന്നലെയാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതി സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയയാക്കി. പിതാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കാസർകോട്ട് വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ, അതിക്രമം സ്വന്തം വീട്ടിലെത്തിയപ്പോൾ

Oct 19, 2025, 11:03 am GMT+0000
payyolionline.in
തടയണയിലൂടെ പോകവേ ബൈക്ക് പുഴയിലേക്ക് തെന്നി മറിഞ്ഞ് അപകടം; കാണാതായ യുവാവിന്റെ ..
തോക്കുമായി ഒരാള്‍ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ; ലിറ്റ്മസ് 25 സ്വതന്ത്ര ചിന്താ ..