കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് വരുന്നു. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര, നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന തരത്തിൽ ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.
25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസിൽ ബസ് ഹോസ്റ്റസ് എമിറേറ്റ്സ് വിമാനങ്ങൾക്ക് സമാനമായ സീറ്റുകൾ എന്നിവ സജ്ജമാക്കും. മാത്രമല്ല ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നീ സൗകര്യങ്ങളും ബസിൽ ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്നും ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.