തുറയൂർ: ‘ജന വിരുദ്ധ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം’ എന്ന മുദ്രവാക്ക്യം ഉയർത്തി കൊണ്ട് തുറയൂർ പഞ്ചായത്തിന്റെ എല്ലാ കേന്ദ്രങ്ങളിലുടെയും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര ആരംഭിച്ചു. പദയാത്രയുടെ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ജാഥാ ക്യാപ്റ്റൻ പി ടി അബ്ദുറഹ്മാൻ മാസ്റ്റർക്ക് ഹരിത പതാക കൈമാറി നിർവഹിച്ചു.
ഇസ്മായിൽ വയനാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽകിഫിൽ, ടി കെ ലത്തീഫ് മാസ്റ്റർ, മുനീർ കുളങ്ങര, മുഹമ്മദ് അലി കോവുമ്മൽ, എന്നിവർ സംസാരിച്ചു.
പി ടി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷനായി. സി കെ അസീസ് സ്വാഗതവും പി കെ മൊയ്ദീൻ നന്ദിയും പറഞ്ഞു. ഒക്ടോബർ 18 ന് രാവിലെ 9 മണിക്ക് ഇരിങ്ങത്ത് നിന്നും ആരംഭിച്ച് പദയാത്ര വൈകീട്ട് 6.30ന് പയ്യോളി അങ്ങാടിയിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഷിബു മീരാൻ, മൂസ കോത്താബ്രാ എന്നിവർ സംസാരിക്കും.