ബാലുശ്ശേരി: 11 വയസ്സുകാരന് നേരെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മട്ടന്നൂരിൽ കൊല്ലംപറമ്പ് വീട്ടിൽ കെ ഫൈസൽ (31) ആണ് പോലീസിന്റെ പിടിയിൽ ആയത്. വാഹനത്തിൽ കറങ്ങി നടന്ന് വിദ്യാർത്ഥികളെ വലയിലാക്കി ലൈംഗിക അതിക്രമം നടത്തുന്നതാണ് ഇയാളുടെ രീതി.
സമാനമായ രീതിയിലുള്ള അഞ്ചോളം കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കുറ്റ്യാടിക്കടുത്ത് പാതിരിപ്പറ്റ എന്ന സ്ഥലത്തുനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി ഐപി എസ് എച്ച് ഒ ദിനേശ് ടി പിയുടെ നിർദ്ദേശപ്രകാരം എസ് ഐ ഗ്രീഷ്മ പി എസ്, .എസ് സിപിഒ മാരായ ഗോകുൽരാജ്, അനൂപ്, മുഹമ്മദ് ജംഷീദ്, ഡ്രൈവർ സിപിഒ ഷംസുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എസ് ഐ മാരായ സുജിലേഷ് എം, രാജേഷ് പി, എ എസ് ഐ സുജാത, എസ് സി പി ഓ മാരായ പ്രവീഷ്, സുജേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി