നന്തി ബസാർ : കുടുംബം സ്വർഗ കവാടം എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഫാമിലി കാമ്പയിൻ മണ്ഡലം പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം. കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു.സഅദ് കടലൂർ അദ്ധ്യക്ഷനായി
പ്രസിഡണ്ട് കാസിം മാസ്റ്റർ, ഐ എസ് എം ജില്ല സിക്രട്ടറി ബഷീർ കൊല്ലം , എം എസ് എം ജില്ലാ സിക്രട്ടറി അഖീൽ അബ്ദുളള സംസാരിച്ചു. സദസ്യർക്കുള്ള ക്വിസ് പ്രോഗ്രാമിന് സോഫിയ കൊയിലാണ്ടി നേതൃത്വം നൽകി.
പ്രമേയത്തിൻ്റെ വിവിധ ഭാഗങ്ങൾ വിശദീകരിച്ചു കൊണ്ട് കെ പി അബ്ദുറഹിമാൻ സുല്ലമിയും , ന്യൂജെൻ കാലത്തെ രക്ഷിതാവ് മുഹ്സിന പത്തനാപുരവും , ആദർശം വഴിയും വെളിച്ചവും അബ്ദുലതിഫ് കരുമ്പിലാക്കലും കാലത്തെ വായിച്ചു മുന്നേറുക ഡോ:ഇസ്മായിൽ കരിയാടും സംസാരിച്ചു.പി.പി.അബ്ദുറഹിമാൻ സ്വാഗതവും നാസർ കാപ്പാട് നന്ദിയും പറഞ്ഞു.കുഞ്ഞായ
ൻകുട്ടി മാസ്റ്റർപൂക്കാട് നേതൃത്വം നൽകി. വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പദ്ധതിയുടെ സമ്മാന വിതരണവും നടന്നു അഹ്യാൻ ഹംസ ഖിറാഅത്ത് നടത്തി