കൊയിലാണ്ടി : അലയൻസ് ഇന്റർനാഷണൽ ജില്ലാ ഡിസ്ട്രിക് കൺവെൻഷൻ കൊയിലാണ്ടിയിൽ വെച്ച് നടന്നു.അലയൻസ് ഇന്റർനാഷണൽ ഗവർണർ അലൈ. തിരുപ്പതി രാജു ഡിസ്ട്രിക്ട് മീറ്റ് ഭദ്രദീപം കൊടുത്തി ഉദ്ഘാടനം ചെയ്തു. മലബാറിലെ കാസർഗോഡ് മുതൽ മലപ്പുറം ജില്ലകളിലെ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു പ്രധാന ഭാരവാഹികൾ പങ്കെടുത്തു.
പങ്കെടുത്ത ക്ലബ്ബുകൾ എല്ലാം പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും. മുഖ്യാതിധിയെ ആദരിക്കുകയും ചെയ്തു.
ഡിസ്ട്രിക്ട് കൺവെൻഷനിൽ ഡിസ്ട്രിക്ട് ഗവർണർ അലൈ. കെ സുരേഷ് ബാബു, വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ അലൈ വിജയൻ, വി.പി സുകുമാരൻ സെക്രട്ടറി ഡോക്ടർ ശിവരാമകൃഷ്ണൻ ഡിസ്ട്രിക്ട് സെക്രട്ടറി സുധാകരൻ കൊയിലാണ്ടി, പി.ആർ. ഒ. സുബാഷ്, പി. കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.