നന്തി: എം.പി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ പേരാമ്പ്രയിൽ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിന് രൂപേഷ് കൂടത്തിൽ, സി.കെ അബൂബക്കർ, പപ്പൻ മൂടാടി, രാമകൃഷ്ണൻ കിഴക്കയിൽ, രാമകൃഷ്ൻ പൊറ്റക്കാട്ട്, രജിസജേഷ്, ബാബു മാസ്റ്റർ എടക്കുടി, പി.പി കരിം, മുഹമ്മദലി മുതുകുനി, ബിജേഷ്, ഷെഹീർ എം.കെ, മുസ്തഫ അമാന, അബ്ദുറഹ്മാൻ തടത്തിൽ, റഷീദ് എടത്തിൽ എന്നിവർ നേതൃത്വം നൽകി.