കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് നിരക്കില്‍. 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച രാവിലെ കുറയുകയും ഉച്ചയ്ക്ക് ശേഷം ഉയരുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. ഇന്ന് സ്വര്‍ണത്തേക്കാള്‍ തിളങ്ങുന്നത് വെള്ളിയാണ്. വെള്ളിയുടെ വില കുത്തനെ വര്‍ധിച്ചു. ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയുടെ വില ഉയരുമ്പോള്‍ സ്വര്‍ണാഭരണങ്ങളുടെ വിലയെ ബാധിക്കും. ആഭരണത്തില്‍ ഉപയോഗിക്കുന്ന ചില കല്ലുകളും മറ്റും വെള്ളിയുടേത് കൂടിയാണ്. മാത്രമല്ല, കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളില്‍ വെള്ളിയുടെ അംശവും ഉള്‍പ്പെടും. അതും ആഭരണങ്ങള്‍ക്ക് വില കൂടാന്‍ കാരണമാകും. വില കുറഞ്ഞ കാരറ്റുകളെയാണ് ആഭരണത്തിന് വേണ്ടി മിക്കവരും ആശ്രയിക്കുന്നത്.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 91120 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11390 രൂപയായി. ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പവന് നിരക്കാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില 9365 രൂപയാണ്. വെള്ളിയുടെ ഗ്രാം വില 8 രൂപ വര്‍ധിച്ച് 175 രൂപയായി. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയും ഒരു ദിവസത്തെ വന്‍ വര്‍ധനവുമാണിത്. അതേസമയം, വില കുറഞ്ഞ സ്വര്‍ണമാണ് താല്പ്പര്യമെങ്കില് 14 കാരറ്റ് മതിയാകും. 7285 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഇതിനേക്കാള്‍ വില കുറയും. 4690 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റില്‍ 58 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമാണ്. 9 കാരറ്റില്‍ 37 ശതമാനാമാണ് സ്വര്‍ണം. ബാക്കി മറ്റു ലോഹങ്ങളാണ്.