കൊയിലാണ്ടി: കീഴരിയൂരിൽ വീട്ടിലെ ഗ്യാസ് സ്റ്റൗ ലീക്കായുണ്ടായ തീപിടിത്തത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. കീഴരിയൂർ തത്തം വള്ളി പൊയിൽ കുനിയിൽ പ്രകാശൻ (50) ( ഹോംഗാർഡ് പയ്യോളി പോലീസ് സ്റ്റേഷൻ) , ഭാര്യ സ്മിത (46) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കായിരുന്നു അപകടം. രാവിലെ വീട്ടിൽ നിന്നു പോയ ശേഷം വൈകീട്ട് എത്തി ഗ്യാസ് ഓണാക്കിയപ്പോൾ സ്റ്റൗവില്‍ നിന്നു തീ പടരുകയായിരുന്നു. പരിക്കു പറ്റിയവരെ നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.