പയ്യോളി: ഇരിങ്ങൽ മത്സ്യഗ്രാമത്തിലെ അറബിക് കോളജിൽ വെച്ച് മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളായ ഫർണിച്ചർ വിതരണം നടത്തി. പയ്യോളി നഗരസഭ ചെയർമാൻ വി.കെ. അബ്‌ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു.
ഫിഷറീസ് ഓഫിസർ ആതിര സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ, കൗൺസിലർമാരായ നിഷ, കെ.സി. ബാബു, ചെറിയാവി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി 1,20,000 രൂപ ചെലവിൽ 20 വിദ്യാർത്ഥികൾക്കാണ് ഈ വർഷം ഫർണിച്ചർ വിതരണം ചെയ്തത്.