വടകര: വടകര ഉപജില്ല കായികമേള ആരംഭിച്ചു . മണിയൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന വടകര ഉപജില്ല കായിക മേള പയ്യോളി സബ് ഇൻസ്പെക്ടർ ഷിജു ഉദ്ഘാടനം ചെയ്തു. ഇനിയുള്ള മൂന്നു ദിവസങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറ് കായിക താരങ്ങൾ കായികമേളയിൽ പങ്കെടുക്കും. പ്രിൻസിപ്പൽ രാജീവ് കുമാർ ടി. കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസഓഫീസർ സുനിൽവി കെ, സുനിൽ മുതുവന , ഡോ.ഷിംജിത്ത് എം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്ററ് രാജീവൻ വളപ്പിൽകുനി സ്വാഗതവും ഹെഡ്മാസ്റ്റർ ഫോറം കൺവീനർ മനോജ് കെ.കെ നന്ദിയും പറഞ്ഞു


