‘കടൽക്കാറ്റേറ്റ് മധുരം നുണയാം’ : ബേക്ക് അസോസിയേഷന്റെ മധുര വിരുന്ന് കോഴിക്കോട് ബീച്ചിൽ

news image
Oct 8, 2025, 3:46 am GMT+0000 payyolionline.in

കോഴിക്കോട്: ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന എക്സ്പോയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കടൽക്കാറ്റേറ്റ് മധുരം നുണയാം’ എന്ന പേരിൽ ബീച്ചിൽ വൻ മധുര വിരുന്ന് സംഘടിപ്പിച്ചു.

പതിനായിരക്കണക്കിന് പേർ പങ്കെടുത്ത ഈ ചടങ്ങിൽ കേക്ക് മുറിച്ച് ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി പങ്കെടുത്തവർക്കു വിവിധതരം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe