കേരള ഭാഗ്യക്കുറി; ഓണ്‍ലൈന്‍, ആപ്പ് തട്ടിപ്പുകളില്‍ വഞ്ചിതരാകരുത്

news image
Oct 3, 2025, 8:13 am GMT+0000 payyolionline.in

കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് അറിയിച്ചു.

കേരള ഭാഗ്യക്കുറിക്ക് കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് മുഖേന കേരളത്തില്‍ മാത്രം ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ടുള്ള വില്പന മാത്രമേയുള്ളൂ. ഓണ്‍ലൈന്‍ വില്പനയ്ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ, ഓണ്‍ലൈന്‍ വില്പനയോ ഇല്ലെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് അറിയിച്ചു..

 

വ്യാജ ഓണ്‍ലൈന്‍ വില്പനയില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പാര്‍ട്ണര്‍ എന്ന പേരില്‍ ചിലര്‍ ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് എന്നിവവഴി വ്യാജപ്രചരണം നടത്തുന്ന തായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ഏവരും ജാഗ്രത പുലര്‍ത്തണം. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe