പയ്യോളി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് പയ്യോളിയിൽ ആം ആദ്മി പാർട്ടി ഓഫീസ് ഉദ്ഘാടനം നടത്തി. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പയ്യോളി ബീച്ച് റോഡ് പരിസരത്ത് വാഹന പ്രചരണ ജാഥയും പ്രകടനവും സംഘടിപ്പിച്ചു. തുടർന്ന് ഗാന്ധി പ്രതിമയിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. വൈകിട്ട് 5 മണിക്ക് പൊതുയോഗം നടന്നു.
പൊതുയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസ് മുഖ്യാതിഥിയായി.ജില്ലാ സെക്രട്ടറി ഷമീർ കെ.എം സ്വാഗതം പറഞ്ഞു.
കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സയ്യിദ് സാലിഹ് അധ്യക്ഷനായിരുന്നു.
ഷൗക്കത്ത് അലി എരോത്ത് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഡോ. ഹുഷിയാർ ഉൾപ്പെടെ ജില്ലാ, മണ്ഡലം നേതാക്കൾ സംബന്ധിച്ചു.പയ്യോളി മുനിസിപ്പൽ സെക്രട്ടറി ശ്രീജിത് പി.കെ നന്ദി അറിയിച്ചു.