ചിങ്ങപുരം: സെപ്റ്റംബർ 24 മുതൽ ഒക്ടോബർ രണ്ടു വരെ നടക്കുന്ന കർത്തവ്യ വാരത്തിൽ മെഡിസിൻ കവറുകൾ ഉണ്ടാക്കി നൽകി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് മാതൃകയായി. ഹെൽത്ത് സെന്ററിലെ ഡോ. അനസ് മെഡിസിൻ കവറുകൾ ഏറ്റു വാങ്ങി.
സാമൂഹിക പ്രതിബദ്ധതയോട് കൂടിയുള്ള ഈയൊരു പ്രവർത്തനം ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് തന്നെ ചെയ്യാൻ കഴിഞ്ഞതിൽ വളരെയേറെ ചാരിതാർത്ഥ്യം ഉള്ളതായി വിദ്യാർഥികൾ അറിയിച്ചു. ആയിരത്തിനു മേലെ മെഡിസിൻ കവറുകളാണ് വിദ്യാർഥികൾ സ്വന്തമായി ഉണ്ടാക്കി നൽകിയത്.
ചടങ്ങിൽ ഡോ. അനസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻ എസ് എസ് ലീഡർമാരായ ഹാസിം, നികേത്, പാർവണ, ദേവപ്രിയ എന്നിവർ പങ്കെടുത്തു.