പയ്യോളി: ഗാന്ധി ജയന്തി ദിനത്തിൽ എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റി പയ്യോളി ബീച്ച് റോഡിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
എൻ.സി.പി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.വി. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.വി. വിജയൻ പ്രതിക്ഞ ചൊല്ലിക്കൊടുത്തു.
മൂഴിക്കൽ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി. സജിത്ത്, കയ്യിൽ രാജൻ, പി.വി. നകുലൻ, ടി.വി. ഭാസ്കരൻ, പി.വി. സത്യൻ എന്നിവർ സംസാരിച്ചു.