വയനാടിന് കേന്ദ്രസഹായം; 260.56 കോടി അനുവദിച്ചു, തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ധനസഹായം

news image
Oct 1, 2025, 5:26 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 260.56 കോടിരൂപയുടെ സഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ ഇന്നു  ചേര്‍ന്ന യോഗമാണ് പണം അനുവദിച്ചത്.

 

കേരളവും അസമും അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി നാലായിരത്തിലധികം കോടിരൂപയാണ് സമിതി ദുരന്തനിവാരണത്തിനായി അനുവദിച്ചിട്ടുള്ളത്.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ഇന്നു ചേര്‍ന്ന ഉന്നത തല സമിതി തുക നീക്കിവച്ചിട്ടുണ്ട്. 2,444 കോടിരൂപയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. അര്‍ബന്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പ്രോഗ്രാം എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എത്ര തുകയാണ് തിരുവനന്തപുരത്തിനായി നീക്കിവച്ചിരിക്കുന്നത് എന്ന് വ്യക്തല്ല.

അതേസമയം, വയനാട് പുനർനിർമാണത്തിന് 2219 കോടി രൂപ വേണമെന്നായിരുന്നു കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇതിൽനിന്ന് വളരെ കുറഞ്ഞ തുകയാണ്  ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe