സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

news image
Sep 29, 2025, 1:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 30) നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും ശാരീരികക്ഷമതാ പരീക്ഷയും മാറ്റിവച്ചതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. സർക്കാർ ദുർഗ്ഗാഷ്ടമി പ്രമാണിച്ച് നാളെ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ്, കയർഫെഡിലെ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിലെ കൺസർവേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ഒക്ടോബർ 8-ലേക്ക് മാറ്റി.

പരീക്ഷാ സമയത്തിൽ മാറ്റമുണ്ടാകില്ലെന്നും പി.എസ്.സി അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം, വനം-വന്യജീവി വകുപ്പിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയിലേക്ക് നാളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പും നടത്ത പരീക്ഷയും ഒക്ടോബർ 3-ലേക്ക് മാറ്റി. സെപ്റ്റംബർ 30-ന് നിശ്ചയിച്ചിരുന്ന മറ്റ് നിയമന പരിശോധനകളും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ പുതുക്കിയ തീയതികൾ ശ്രദ്ധിക്കണമെന്ന് പി.എസ്.സി നിർദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe