ചെന്നൈ: കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വിജയ് കരൂരിലെത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍ പ്രതികരിച്ചില്ല.അതേസമയം, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ് ഡേവിഡ്സണിന്റെ നേതൃത്വത്തിലാണ് കരൂരിൽ യോഗം നടക്കുന്നത്. ആറ് എസ്പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്. കരൂരിൽ ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ് യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 39പേരാണ് മരിച്ചത്. സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍, കരുര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷൻ മതിയഴകൻ എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിജയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. വിജയ്യെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നടപടി ഉണ്ടാകില്ലെന്നാണ് സ്റ്റാലിൻ രാവിലെ വ്യക്തമാക്കിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
- Home
- Latest News
- കരൂര്‍ ദുരന്തം: കോടതിയിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ, റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും
കരൂര്‍ ദുരന്തം: കോടതിയിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ, റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും
Share the news :

Sep 28, 2025, 9:19 am GMT+0000
payyolionline.in
ടിവികെ നേതാക്കളാവശ്യപ്പെട്ടത് കരൂർ റൗണ്ടനയും ഉഴവൂർ ചന്തയും, ലഭിച്ചത് ഇടുങ്ങിയ ..
തുറയൂർ സമത കലാസമിതിയുടെ സുവർണ ജൂബിലിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ്തു.
Related storeis
ഒരു ലക്ഷത്തിലേക്ക് സ്വർണം ? ; പവന് 85000 കടന്ന് സ്വർണവില കുതിക്കുന്നു
Sep 29, 2025, 5:12 am GMT+0000
ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം; മോഹൻലാലിനെ ആദരിക്കാനൊരുങ്ങി സംസ്ഥാന...
Sep 29, 2025, 4:41 am GMT+0000
നീറ്റ് യു.ജി, പി.ജി പരീക്ഷ; ഫലപ്രഖ്യാപനത്തിനുശേഷം കാ...
Sep 29, 2025, 4:20 am GMT+0000
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലില്‍ ആദ്യ അതി...
Sep 29, 2025, 4:09 am GMT+0000
‘സി എം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിന് ഇന്ന് തുടക്കമാകും
Sep 29, 2025, 3:54 am GMT+0000
ഭൂട്ടാന് വാഹനക്കടത്ത് കേസ് : ഇടനിലക്കാർക്കായി അന്വേഷണം ഊർജിതമാക്ക...
Sep 29, 2025, 3:46 am GMT+0000
More from this section
കരൂർ റാലി ദുരന്തം: ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ല, വ...
Sep 29, 2025, 2:02 am GMT+0000
വിജയ്യുടെ വീടിന് ബോംബ് ഭീഷണി, ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി
Sep 29, 2025, 1:53 am GMT+0000
ശബരിമല സ്വർണ്ണപ്പാളി കേസ്: ഹൈക്കോടതി ഇന്ന് പരിഗണിക്കും, ദ്വാരപാലക പ...
Sep 29, 2025, 1:34 am GMT+0000
ഭർത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ അപകടം; സ്കൂട്ടറിൽ കണ...
Sep 28, 2025, 5:33 pm GMT+0000
പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ...
Sep 28, 2025, 5:21 pm GMT+0000
വിജയ്യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി
Sep 28, 2025, 5:15 pm GMT+0000
സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ...
Sep 28, 2025, 4:19 pm GMT+0000
സ്വകാര്യ ബസിൽ 13കാരന് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
Sep 28, 2025, 3:57 pm GMT+0000
കരൂർ ദുരന്തം ; കുഴഞ്ഞുവീണവരെ ആശുപത്രികളിലേക്കെത്തിക്കാൻ വഴിയൊരുക്കു...
Sep 28, 2025, 9:35 am GMT+0000
തുറയൂർ സമത കലാസമിതിയുടെ സുവർണ ജൂബിലിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ...
Sep 28, 2025, 9:29 am GMT+0000
കരൂര്‍ ദുരന്തം: കോടതിയിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ, റാലിക്കിടെ പ...
Sep 28, 2025, 9:19 am GMT+0000
ടിവികെ നേതാക്കളാവശ്യപ്പെട്ടത് കരൂർ റൗണ്ടനയും ഉഴവൂർ ചന്തയും, ലഭിച്ചത...
Sep 28, 2025, 7:26 am GMT+0000
ധനസഹായം പ്രഖ്യാപിച്ച് വിജയ്, ‘നിങ്ങളുടെ അരികിൽ നിൽക്കേണ്ടത് എ...
Sep 28, 2025, 7:21 am GMT+0000
മഹാനവമി, വിജയദശമി അവധി: കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്ക...
Sep 28, 2025, 7:08 am GMT+0000
കുന്ന്യോറമലയിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ദേശീയപാതാ വിഭാഗം; അപകട ഭീഷണ...
Sep 28, 2025, 6:54 am GMT+0000