കൂടുതല്‍ സമയം മൊബൈലില്‍ ചെലവഴിക്കുന്നത് കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാവുമെന്നാണ് ജേർണല്‍ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുക, അമിതമായി കാണുക, അല്ലെങ്കില്‍ ഗെയിമിംഗ് ചെയ്യുക എന്നിങ്ങനെ ഓരോ അധിക മണിക്കൂറും സ്ക്രീനില്‍ ചെലവഴിക്കുന്നത് കുട്ടികളിലും കൗമാരക്കാരിലും കാർഡിയോമെറ്റബോളിക് അപകടസാധ്യത വർധിപ്പിക്കുന്നു.ആയിരത്തിലധികം അമ്മമാരെയും കുട്ടികളെയുമാണ് പഠനവിധേയമാക്കിയത്. സ്ക്രീൻ സമയം രക്ഷിതാക്കള്‍ റിപ്പോർട്ട് ചെയ്തതോ സ്വയം റിപ്പോർട്ട് ചെയ്തതോ ആയിരുന്നു. രണ്ടാഴ്ചത്തേക്ക് ആക്സിലറോമീറ്ററുകള്‍ ഉപയോഗിച്ച് ഉറക്കവും ശാരീരിക പ്രവർത്തനങ്ങളും വസ്തുനിഷ്ഠമായി അളന്നു. കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് കാർഡിയോമെറ്റബോളിക് റിസ്ക് (CMR) കണക്കാക്കിയത്. 2020 മുതലാണ് ഇന്ത്യക്കാരില്‍ സ്ക്രീൻ ടൈം കൂടിയത്. കോവിഡ് കാലത്തെ ഓണ്‍ലൈൻ ക്ലാസുകളാണ് കുട്ടികളില്‍ സ്ക്രീനുപയോഗം വര്‍ധിപ്പിച്ചത്. ശരീരഭാരവും രക്തസമ്മർദവും സാധാരണ നിലയിലാണെങ്കില്‍ പോലും ഉറങ്ങുന്നതിന് മുമ്ബും ഭക്ഷണം കഴിക്കുമ്ബോഴുമൊക്കെയുള്ള ഉപയോഗം ഉറക്കത്തെയും ദഹനപ്രക്രിയയെയും ഭാഷാവികാസത്തെയും സാരമായി ബാധിക്കുന്നു. എന്നാല്‍ ശരിയായ ഉറക്കം ഇതിലെ 12 ശതമാനം പ്രശ്നങ്ങളെയും തടയുന്നു. 10 വയസിന് മുകളിലുള്ളവരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. അമിത സ്ക്രീൻ സമയം കുറക്കുന്നതിന് മാതാപിതാക്കള്‍ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. ഓണ്‍ലൈൻ ക്ലാസോ മറ്റ് അത്യാവശ്യങ്ങളോ അല്ലാതെ അനാവശ്യമായി മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക, കളിവിനോദങ്ങളിലേർപ്പെടുന്നത് പ്രോത്സാഹിപ്പിക്കുക, ശരിയായ ഉറക്കം ശീലിപ്പിക്കുക എന്നിവയോടൊപ്പം കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
- Home
- Latest News
- കുട്ടികളിലെ അധിക സ്ക്രീൻ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം
കുട്ടികളിലെ അധിക സ്ക്രീൻ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം
Share the news :

Sep 24, 2025, 11:29 am GMT+0000
payyolionline.in
ദിവസവും ചന്ദനത്തിരി പുകയ്ക്കുന്നുവരാണോ; എങ്കില്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമ ..
ദസറ കാണാൻ എന്തിന് മൈസൂരു വരെ പോകണം? ഇതാ കണ്ണൂരിലെ ദസറ കാഴ്ചകൾ
Related storeis
പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു
Sep 26, 2025, 5:17 pm GMT+0000
കൈക്കൂലിക്കേസിൽ 15 വർഷം ഒളിവിൽ; കെഎസ്എഫ്ഇ മുൻ മാനേജർ ഒടുവിൽ അറസ്റ്റിൽ
Sep 26, 2025, 2:34 pm GMT+0000
വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം; കേരളത്തില്‍ ആധുനിക ഫുഡ് സ...
Sep 26, 2025, 1:57 pm GMT+0000
ഡ്യൂട്ടിക്കിടെ ടിപ്പർ ലോറി ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Sep 26, 2025, 1:03 pm GMT+0000
വനം വകുപ്പ് വാച്ചർ ഇനി മുതൽ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ്
Sep 26, 2025, 12:57 pm GMT+0000
നവരാത്രി ആഘോഷം; സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി
Sep 26, 2025, 12:10 pm GMT+0000
More from this section
ചൈനയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു; പൊന്ന് വാരിക്കൂട്...
Sep 26, 2025, 10:30 am GMT+0000
പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു;ഏഴു വർഷം കഠിന തടവു...
Sep 26, 2025, 10:19 am GMT+0000
ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ...
Sep 26, 2025, 10:12 am GMT+0000
കുളക്കോട്ട് കൃഷ്ണൻ പത്താം ചരമ വാർഷികം
Sep 26, 2025, 9:19 am GMT+0000
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025; സാംസങ്ങിന്റെ മികച്ച ഓഫറുകൾ
Sep 26, 2025, 8:47 am GMT+0000
ബംഗളൂരുവിൽ സാരി മോഷണം ആരോപിച്ച് സ്തീക്ക് ക്രൂരമർദനം; കടയുടമയും ജീവ...
Sep 26, 2025, 8:45 am GMT+0000
നന്തി നമ്പാലന്റവിട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം കോടിയോട്ട് വയൽകുന...
Sep 26, 2025, 8:27 am GMT+0000
ബിഗ് സല്യൂട്ട്! പാക്ക് എഫ് 16 വിമാനത്തെ തകർത്ത പോരാളി, ഇന്ത്യയുടെ അ...
Sep 26, 2025, 7:22 am GMT+0000
വീട്ടില്‍ ടിവി കാണാനെത്തിയ ആറ് വയസുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസി...
Sep 26, 2025, 6:57 am GMT+0000
കറുമുറെ കഴിക്കാന്‍ കാബേജ് പക്കോഡ, എളുപ്പത്തിൽ തയ്യാറാക്കാം; റെസിപ്പി
Sep 26, 2025, 6:45 am GMT+0000
സംസ്കൃത സര്‍വ്വകലാശാല ഒക്ടോബര്‍ ആറ് മുതല്‍ തുടങ്ങാനിരുന്ന എല്ലാ പരീ...
Sep 26, 2025, 6:35 am GMT+0000
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറിൽ ഇത് ത...
Sep 26, 2025, 6:32 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം: പത്തനംതിട്ട സ്വദേശി കോട്ടയം മെ...
Sep 26, 2025, 6:29 am GMT+0000
സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ കമ്മ...
Sep 26, 2025, 6:14 am GMT+0000
മുഖ്യമന്ത്രിയെ തിരക്കി ഓട്ടോയിൽ അജ്ഞാതൻ; ഫോട്ടോ കാണണമെന്ന് ആവശ്യം,...
Sep 26, 2025, 6:14 am GMT+0000